കൊവിഡിനെതിരായ പോരാട്ടത്തിനെതിരെ കോൺഗ്രസ് നേതാക്കൾ കള്ളം പ്രചരിപ്പിക്കുന്നു: കേന്ദ്ര ആരോഗ്യമന്ത്രി

കൊവിഡിനെതിരായ പോരാട്ടത്തിനെതിരെ കോൺഗ്രസ് നേതാക്കൾ കള്ളം പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. കൊവിഡ് സാഹചര്യം നേരിടുന്നത് സംബന്ധിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പ്രധാനമന്ത്രി മോദിക്കെഴുതിയ കത്തിന് മറുപടിയായാണ് ഹർഷവർധന്റെ മറുപടി

ആകെ വാക്‌സിനേഷന്റെ എണ്ണമല്ല, ജനസംഖ്യാനുപാതികമായി എത്ര ശതമാനം പേർക്ക് വാക്‌സിൻ നൽകുന്നുവെന്നാണ് നോക്കേണ്ടതെന്ന മൻമോഹൻ സിംഗിന്റെ ഉപദേശം ശരിയാണ്. ഇക്കാര്യം താങ്കളുടെ പാർട്ടിയിലെ നേതാക്കളെയും ഉപദേശിക്കണം.

താങ്കളുടെ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളും പാർട്ടിയിൽ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്ന നേതാക്കൾക്കും ഈ അഭിപ്രായമല്ല ഉള്ളത്. വാക്‌സിനുകളുടെ കാര്യക്ഷമതയെ കുറിച്ച് അവർ നുണ പ്രചരിപ്പിക്കുകയാണ്. വാക്‌സിൻ വിരുദ്ധ പ്രചരിപ്പിച്ച് ജനങ്ങളുടെ ജീവൻ പന്താടുകയാണെന്നും ഹർഷവർധൻ ആരോപിച്ചു.

Must see news