ഗുജറാത്തില്‍ പൊറോട്ടയ്ക്ക് പതിനെട്ട് ശതമാനം ജിഎസ്ടി

പൊറോട്ടയ്ക്കു 18 ശതമാനം ജി.എസ്.ടി. ബാധകമായിരിക്കുമെന്ന് ഗുജറാത്ത് ബെഞ്ച് ഓഫ് അഡ്വാന്‍സ് . പായ്ക്കറ്റിലാക്കി വരുന്ന ഉടനടി ഉപയോഗിക്കാവുന്ന പൊറോട്ടയ്ക്കാണ് 18 ശതമാനം ജി.എസ്.ടി. ചുമത്തിയിരിക്കുന്നത്. കോവിഡ് കാലമായതോടെ കടകളും ഇത്തരം പെറോട്ടകള്‍ ഉപയോക്താക്കളിലേത്ത് എത്തിക്കുന്നത്.

പെറോട്ട ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടും ചെലവുമാണ് കടകളെ പായ്ക്കറ്റ് പെറോട്ടകളിലേക്ക് എത്തിച്ചത്. പായ്ക്കറ്റിലെത്തുന്ന പൊറോട്ടയ്ക്ക് വിപണികളിലും ആവശ്യക്കാര്‍ ഏറെയാണ്. അതേസമയം കടകളില്‍ ഉണ്ടാക്കുന്നതും പാര്‍സല്‍ നല്‍കുന്നതുമായ പൊറോട്ടകള്‍ക്ക് അഞ്ചു ശതമാനം തന്നെയാകും ജി.എസ്.ടി. അഹമദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പായ്ക്കറ്റ് പെറോട്ട നിര്‍മതാക്കാളായ വടൈലാല്‍ ഇന്‍ഡസ്ട്രീസിൻെറ ഹര്‍ജിയിലാണ് അതോരിറ്റിയുടെ പുതിയ റൂളിങ്. പായ്ക്കറ്റിലെത്തുന്ന റൊട്ടിക്കും ചപ്പാത്തിക്കും എച്ച്.എസ്.എന്‍. കോഡ് 1905നു കീഴില്‍ അഞ്ചു ശതമാനം ജി.എസ്.ടിയാണ് ചുമത്തുന്നത്. ഇതേ മാനദണ്ഡം പൊറോട്ടയ്ക്കും ബാധകമാക്കണമെന്നായിരുന്നു വടൈലാലിൻെറ ആവശ്യം. ചപ്പാത്തിയും റൊട്ടിയും പൊറോട്ടയും എല്ലാം സമാനമാണ്.

Must see news