സേലത്ത് മിനി ലോറിയില്‍ കടത്തുകയായിരുന്ന 234 കിലോ സ്വര്‍ണം പിടികൂടി

തമിഴ്‌നാട്ടില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 234 കിലോ സ്വര്‍ണം പിടികൂടി. സേലത്ത് നിന്ന് നിമി ലോറിയില്‍ കോയമ്പത്തൂരിലേക്ക് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളൈയിംഗ് സ്‌ക്വാഡ് പിടിച്ചെടുത്തത്.

മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിതരണത്തിന് കൊണ്ടുപോയതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. പിടികൂടിയ സ്വര്‍ണത്തിന് ഏകദേശം 36 കോടി രൂപ വില വരും.