സ്വര്‍ണവിലയില്‍ കുറവ്, യുഎഇയിലും കേരളത്തിലും

 

ആഗോളവിപണിയില്‍ ഉണ്ടായ മാറ്റത്തിന് അനുസരിച്ച് സ്വര്‍ണവിലയില്‍ കുറവ്. യുഎഇയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് ഇന്ന് 6650.04 ദിര്‍ഹമാണ് വില. ഇന്നലെ ഇത് 6657.38 ആയിരുന്നു. 24 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 25 ഫില്‍സ് കുറവ് വന്നു. 219.50 ആയിരുന്നത് ഇന്ന് 219.25 ആയി. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 206.25 ആയിരുന്നത് 206 ദിര്‍ഹമായി. അതേ സമയം, വെള്ളി ആഭരണങ്ങളുടെ വില മാറ്റമില്ലാതെ തുടരുന്നു.

കേരളത്തില്‍ എണ്‍പത് രൂപയാണ് പവന് കുറഞ്ഞത്. ഒരു പവൻ സ്വര്‍ണത്തിന് 35,360 രൂപയാണ് വില. ഒരു ഗ്രാമിന് 4420 രൂപയും. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 35440 രൂപയായിരുന്നു വില. ഗ്രാമിന് 4430 രൂപയും. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വിലയിൽ നേരിയ ഇടിവ്. ട്രോയ് ഔൺസിന് 1811.77 ഡോളറിൽ ആണ് വ്യാപാരം.  ആഗസ്റ്റ് ഒന്ന്, രണ്ട് തിയതികളില്‍ പവന് 36,000 രൂപയില്‍ ആയിരുന്നു വ്യാപാരം. ഇതാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പിന്നീട് വില ഇടിഞ്ഞു.