കൊച്ചി/ ദുബൈ: കേരളത്തില്‍ സ്വര്‍ണവില പവന് ഇന്ന് എണ്‍പത് രൂപ കൂടി. ഇപ്പോള്‍ 35,400 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. യുഎഇയിലും സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. 24 കാരറ്റ് സ്വര്‍ണം ഇന്ന് 216.50 ദിര്‍ഹമിനാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഇത് 215.75 ആയിരുന്നു. 22 കാരറ്റ് സ്വര്‍ണം 203.50 ദിര്‍ഹമാണ് വില. ഇന്നലെ 202.75 ആയിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ ഡോളര്‍ കരുത്താര്‍ജ്ജിച്ചിട്ടുണ്ട്. ട്രോയ് ഔണ്‍സിന് 1779.12 ഡോളര്‍ നിലവാരത്തിലാണ് ഇന്ന് സ്പോട് ഗോള്‍ഡ് വ്യാപാരം നടന്നത്.