ഇ ഡിക്കെതിരെ സന്ദീപ് പരാതി നൽകിയിട്ടില്ലെന്ന് അഭിഭാഷക

ക്രൈംബ്രാഞ്ചിനെതിരെ ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ അഭിഭാഷക. ഇ.ഡിക്കെതിരെ സന്ദീപോ താനോ പരാതി നൽകിയിട്ടില്ലെന്ന് അഭിഭാഷക പി വി വിജയം പറഞ്ഞു

താൻ മാത്രമാണ് സന്ദീപിന് അഭിഭാഷകയായിട്ടുള്ളത്. തന്റെ പരാതിയിലാണ് ഇഡിക്കെതിരെ കേസെടുത്തതെന്ന വാദം തെറ്റാണ്. സന്ദീപ് കോടതിക്ക് മാത്രമാണ് പരാതി അയച്ചതെന്നും പരാതിയുടെ കോപ്പി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ലെന്നും ഇവർ പറഞ്ഞു

ഒന്നുകിൽ കത്ത് പരിശോധിച്ച് സിജെഎം തുടർനടപടി നിർദേശിക്കണം. അല്ലെങ്കിൽ അഭിഭാഷകൻ പോലീസിനെ സമീപിക്കണം. ഇത് രണ്ടുമല്ലാതെ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാകില്ലെന്നും ഇവർ പറയുന്നു.