ചൊവ്വാഴ്ച മുതല്‍ അബുദബി സ്‌കൂളുകളില്‍ സൗജന്യ കോവിഡ് പരിശോധന

 

വരുന്ന ചൊവ്വാഴ്ച ( സെപ്തംബര്‍ ഏഴ്) മുതല്‍ അബുദബിയിലെ സ്‌കൂളുകളില്‍ സൗജന്യമായി കോവിഡ് പരിശോധന നടത്തും. അബുദബി ആരോഗ്യ വകുപ്പും അഡെക്കും ചേര്‍ന്നാണ് ഇതിനുള്ള സാഹചര്യം ഒരുക്കുന്നതെന്ന് അബുദബി മീഡിയാ ഓഫീസ് അറിയിക്കുന്നു.

എമിറേറ്റിലെ എല്ലാ സ്‌കൂളുകളിലും ഇതിനുള്ള സൗകര്യം ഒരുക്കും. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപക അനധ്യാപകര്‍ക്കും ഈ സൗകര്യം ലഭ്യമായിരിക്കും. നേരിട്ടുള്ള വിദ്യാഭ്യാസത്തിനായി സ്‌കൂളുകളില്‍ എത്തുന്നവര്‍ രണ്ടാഴ്ചയ്‌ക്കൊരിക്കല്‍ പിസിആര്‍ പരിശോധന നടത്തണം എന്നതാണ് നിയമം. എമിറേറ്റിലെ എല്ലാ സ്വകാര്യ, പൊതു ഹെല്‍ത്ത് ക്ലിനിക്കുകളിലും സെപ്തംബര്‍ അവസാനം വരെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പിസിആര്‍ പരിശോധന നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് സ്‌കൂളുകളില്‍ ഇതിനുള്ള സൗകര്യം ഒരുക്കുന്നത്. മൂക്കില്‍ നിന്നുള്ള സ്രവപരിശോധനയ്ക്ക് പുറമെ ഉമിനീര്‍ പരിശോധനയും നടത്തും.