ചൈനയില്‍ പക്ഷിപ്പനി മനുഷ്യനില്‍ റിപ്പോര്‍ട്ട് ചെയ്തു

മനുഷ്യനില്‍ എച്ച്10എന്‍3 എന്ന പുതിയ പക്ഷിപ്പനി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്റെ (എന്‍എച്ച്സി) റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ പക്ഷിപ്പനിയുടെ ആദ്യ കേസ് ചൈനയുടെ കിഴക്കന്‍ പ്രവിശ്യയായ ജിയാങ്സുവില്‍ 41കാരനിലാണ് കണ്ടെത്തിയത്.

പക്ഷികളില്‍ എച്ച്10എന്‍3 വൈറസിന്റെ തീവ്രത താരതമ്യേന കുറഞ്ഞതും കുറഞ്ഞ അപകടകാരിയുമാണ്. അതിനാല്‍, വലിയ തോതില്‍ പടരാനുള്ള സാധ്യത വളരെ കുറവാണെന്ന് എന്‍എച്ച്സി അഭിപ്രായപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) റിപ്പോര്‍ട്ട് അനുസരിച്ച് എച്ച്10എന്‍3 പക്ഷിപ്പനി ബാധ മനുഷ്യരില്‍ എളുപ്പത്തില്‍ പടരുമെന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.