ബൈജു രവീന്ദ്രനെതിരെ മുംബൈ പൊലീസ് കേസെടുത്തു

മുംബൈ: ഓണ്‍ലൈന്‍ പഠന ആപ്ലിക്കേഷനായ ബൈജൂസ് ആപ്പ് ഉടമ ബൈജു രവീന്ദ്രനെതിരെ കേസ്. മുംബൈ പൊലീസാണ് കേസടുത്തത്. യുപിഎസ്സി പാഠ്യപദ്ധതിയില്‍ തെറ്റായ വിവരങ്ങള്‍ ചേര്‍ത്തെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.ബഹുരാഷ്ട്ര ആസൂത്രിത കുറ്റകൃത്യങ്ങള്‍ക്കെതിരായ യുഎന്‍ കണ്‍വന്‍ഷന്റെ നോഡല്‍ ഏജന്‍സിയാണ് സിബിഐ എന്ന പരാമര്‍ശമാണ് കേസിനാസ്പദമായത്.

ക്രിമിയോഫോബിയ എന്ന കമ്പനിയാണ് പരാതിക്കാര്‍. ജൂലൈ 30 ന് ആണ് ആരെ കോളനി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന 120 (ബി), ഐടി നിയമത്തിലെ 69 (എ) എന്നീവകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്.