കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് അമ്പതിനായിരം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് യുഎഇ. ആയിരം മുതല്‍ അമ്പതിനായിരം ദിര്‍ഹം വരെ പിഴ നല്‍കേണ്ടി വരുമെന്നാണ് യുഎഇ അറിയിക്കുന്നത്. ക്വാറന്റീന് നിയമങ്ങള്‍ ലംഘിക്കുന്നവരും മാസ്ക് ധരിക്കാത്തവരും സാമൂഹ്യ അകലം പാലിക്കാത്തവരും കനത്ത തുക പിഴ നല്‍കേണ്ടി വരും.
അത് പോലെ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നതും കോവിഡ് സംബന്ധിച്ച വ്യാജ സന്ദേശങ്ങള്‍ കൈമാറുന്നതും ശിക്ഷാര്‍ഹമാണ്. കോവിഡ് ബാധിതര്‍ക്ക് നിര്‍ദ്ദേശിച്ച ചികിത്സയ്ക്ക് വിധേയരായില്ലെങ്കിലും ഹോം ക്വാറന്റീന് നിയമങ്ങള്‍ ലംഘിക്കുമ്പോഴും ക്വാറന്റീനുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിക്കുമ്പോഴുമാണ് അമ്പതിനായിരം ദിര്‍ഹം പിഴ നല്‍കേണ്ടി വരിക. ക്വാറന്റീനുമായി ബന്ധപ്പെട്ട് തെറ്റായ വിവരം നല്‍കുകയോ വിദേശങ്ങളില്‍ നിന്ന് വരുന്നവര്‍ക്കുള്ള ക്വാറന്റീന് നിയമങ്ങള്‍ ലംഘിച്ചാലോ അധികൃതരെ അറിയിക്കാതെ വിദേശങ്ങളില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടു വരുമ്പോഴോ ഇരുപതിനായിരം ദിര്‍ഹം പിഴ നല്‍കണം. ട്രാക്കിംഗ് വാച്ച് ധരിച്ചില്ലെങ്കിലോ ഉപകരണം മനപൂര്‍വ്വമായി കേടു വരുത്തുമ്പോഴോ പതിനായിരം ദിര്‍ഹം പിഴ നല്‍കണം. ഇ ട്രാക്കിംഗ് ഉപകരണം നഷ്ടപ്പെടുന്നവര്‍ ആയിരം ദിര്‍ഹം അധിക പിഴ നല്‍കേണ്ടി വരും. ട്രാക്കിംഗുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളോ ആപ്പുകളോ ഹാക്ക് ചെയ്യുകയോ തിരിമറി നടത്തുകയോ ചെയ്താല്‍ ഇരുപതിനായിരം ദിര്‍ഹം പിഴ ഈടാക്കും.
നിശ്ചിത സമയം കഴിഞ്ഞും ഷോപ്പിംഗ് മാളുകള്‍ പ്രവര്‍ത്തിച്ചാല്‍ അമ്പതിനായിരം ദിര്‍ഹം പിഴ നല്‍കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തീയേറ്റര്‍, പാര്‍ക്ക്, റെസ്റ്റോറന്റുകള്‍, നീന്തല്‍ കുളങ്ങള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, കായിക പരിശീലന സ്ഥാപനങ്ങള്‍, ബീച്ചുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ എന്നിവ കൂടുതല്‍ സമയം പ്രവര്‍ത്തിച്ചാല്‍ മുപ്പതിനായിരം ദിര്‍ഹം പിഴ നല്‍കണം. അനുവാദമില്ലാതെ ചടങ്ങുകള്‍ സംഘടിപ്പിച്ചാലോ കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി അതിഥികളെ വരവേല്ക്കുമ്പോഴോ മുപ്പതിനായിരം ദിര്‍ഹം പിഴ നല്‍കണം.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മറൈന്‍ ട്രിപ്പുകള്‍ സംഘടിപ്പിച്ചാല്‍ പതിനായിരം ദിര്‍ഹവും ജീവനക്കാര്‍ കോവിഡ് ബാധിതരായാല്‍ റിപ്പോര്‍ട്ട് ചെയ്യാത്ത കമ്പനികള്‍ ഇരുപതിനായിരം ദിര്‍ഹവും പിഴ നല്‍കേണ്ടി വരും. സ്വകാര്യ ഇടങ്ങളില്‍ ക്വാറന്റീന് സൗകര്യം അനുമതിയില്ലാതെ ഒരുക്കിയാല്‍ ഇരുപതിനായിരം ദിര്‍ഹം നല്‍കണം. നിര്‍ദ്ദിഷ്ട സമയങ്ങളില്‍ തൊഴിലാളികള്‍ക്ക് പിസിആര്‍ പരിശോധന നടത്തിയില്ലെങ്കില്‍ പതിനായിരം ദിര്‍ഹവും പിഴ ഈടാക്കും.
വിദേശത്ത് നിന്ന് വരുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്നാല്‍ അയ്യായിരം ദിര്‍ഹം പിഴ ഈടാക്കും. മാസ്ക് ധരിക്കാത്തവര്‍ക്ക് മൂവായിരം ദിര്‍ഹം പിഴയും അനുവദനീയമായതിലും കൂടുതല്‍ പേരെ കാറുകളില്‍ കയറ്റിയാല്‍ ഡ്രൈവര്‍മാര്‍ക്ക് മൂവായിരം ദിര്‍ഹവും പിഴ നല്‍കും. സാമൂഹ്യ അകലം പാലിച്ചില്ലെങ്കില്‍ മൂവായിരം ദിരല്ഹമാ് പിഴ നല്‍കുക. ട്യൂഷന് ക്ലാസുകള്‍ നടത്തിയാല്‍ മുപ്പതിനായിരം ദിര്‍ഹം അധ്യാപകരും ട്യൂഷന് നടക്കുന്ന സ്ഥലമുടമ ഇരുപതിനായിരം ദിര്‍ഹവും പിഴ നല്‍കണം.