ദുബൈയില്‍ തെരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് ഫൈസര്‍ ബൂസ്റ്റര്‍ ഡോസിന് അനുമതി 

ദുബൈയില്‍ അറുപത് വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കും വിട്ടുമാറാത്ത അസുഖമുള്ള മറ്റുള്ളവര്‍ക്കും ഫൈസര്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ദുബൈ ഹെല്‍ത്ത് അതോറിറ്റി അനുമതി നല്‍കി. സ്പുട്‌നിക് ബൂസ്റ്റര്‍ ഡോസുകളും എമിറേറ്റ് നല്‍കും.

മുന്‍കൂട്ടി അപോയിന്റ്‌മെന്റ് എടുക്കുന്നവര്‍ക്ക് ആകും വാക്‌സിനേഷന്‍ ലഭിക്കുകയെന്ന് ഡിഎച്ച്എ വ്യക്തമാക്കി. ഔദ്യോഗിക ആപ്പ് വഴിയോ വാട്‌സ്അപ്പ് മുഖേനയോ അപോയിന്റ്‌മെന്റ് എടുക്കാം.