‘നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും’; പൊന്നാനിയില്‍ പ്രതിഷേധവുമായി സിപിഐഎം പ്രവര്‍ത്തകര്‍

മലപ്പുറം: പൊന്നാനിയില്‍ സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലിയാണ് പരസ്യ പ്രതിഷേധം. പി.നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെയാണ് പ്രതിഷേധം. പൊന്നാനി സ്വദേശി ടി.എം.സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണം എന്നാണ് ആവശ്യം.

നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തുമെന്ന ബാനറുമായാണ് സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.