സിപിഐഎം സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു; 33 സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. എല്‍ഡിഎഫിന്റെ തുടര്‍ഭരണം സംസ്ഥാനത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നതായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കവെ സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. ആരെയും ഒഴിവാക്കലല്ല, പുതിയവര്‍ക്ക് അവസരം നല്‍കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭയില്‍ അംഗങ്ങളായ 33 പേര്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. അഞ്ചു മുന്‍ മന്ത്രിമാരും മത്സരരംഗത്തില്ല. മുപ്പത് വയസ്സില്‍ താഴെയുള്ള നാലു പേരാണ് പട്ടികയിലുള്ളത്. പ്രാദേശിക തലത്തിലെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നും വിജയരാഘവന്‍ പറഞ്ഞു.

സീറ്റു വിഭജനത്തില്‍ എല്ലാ ഘടകകക്ഷികളും വിട്ടുവീഴ്ച ചെയ്തു. കേരള കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും എല്‍ഡിഎഫിലേക്ക് വന്നിരിക്കുകയാണ്. ഏഴു സീറ്റുകള്‍ ഘടകകക്ഷികള്‍ക്കായി വിട്ടു കൊടുത്തു- എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

മണ്ഡലങ്ങളും സ്ഥാനാര്‍ത്ഥികളും ഇങ്ങനെ:

തിരുവനന്തപുരം 
പാറശാല -സി.കെ.ഹരീന്ദ്രന്‍
നെയ്യാറ്റിന്‍കര – കെ ആന്‍സലന്‍
വട്ടിയൂര്‍ക്കാവ് – വി.കെ.പ്രശാന്ത്
കാട്ടാക്കട – ഐ.ബി.സതീഷ്
നേമം – വി.ശിവന്‍കുട്ടി
കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍
വര്‍ക്കല – വി. ജോയ്
വാമനപുരം – ഡി.കെ.മുരളി
ആറ്റിങ്ങല്‍ – ഒ.എസ്.അംബിക
അരുവിക്കര – ജി സ്റ്റീഫന്‍

…….
കൊല്ലം 
കൊല്ലം- എം മുകേഷ്
ഇരവിപുരം – എം നൗഷാദ്
ചവറ – ഡോ.സുജിത്ത് വിജയന്‍
കുണ്ടറ – ജെ.മേഴ്സിക്കുട്ടിയമ്മ
കൊട്ടാരക്കര – കെ.എന്‍.ബാലഗോപാല്‍
……
പത്തനംതിട്ട 
ആറന്മുള- വീണാ ജോര്‍ജ്
കോന്നി – കെ.യു.ജനീഷ് കുമാര്‍
………
ആലപ്പുഴ
ചെങ്ങന്നൂര്‍- സജി ചെറിയാന്‍
കായംകുളം – യു .പ്രതിഭ
അമ്പലപ്പുഴ- എച്ച്.സലാം
അരൂര്‍ – ദലീമ ജോജോ
മാവേലിക്കര – എം.എസ് അരുണ്‍ കുമാര്‍
ആലപ്പുഴ- പി.പി .ചിത്തരഞ്ജന്‍
…………
കോട്ടയം 
ഏറ്റുമാനൂര്‍ -വി.എന്‍ വാസവന്‍
പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്
കോട്ടയം- കെ.അനില്‍കുമാര്‍
……
എറണാകുളം 
കൊച്ചി – കെ.ജെ. മാക്‌സി
വൈപ്പിന്‍ – കെ.എന്‍ ഉണ്ണികൃഷ്ണന്‍
തൃക്കാക്കര – ഡോ. ജെ.ജേക്കബ്
തൃപ്പൂണിത്തുറ – എം.സ്വരാജ്
കളമശേരി – പി രാജീവ്
കോതമംഗലം – ആന്റണി ജോണ്‍
കുന്നത്ത്‌നാട് – പി.വി.ശ്രീനിജന്‍
ആലുവ – ഷെല്‍ന നിഷാദ്
എറണാകുളം- ഷാജി ജോര്‍ജ്
………
ഇടുക്കി
ഉടുമ്പന്‍ചോല – എം.എം.മണി
…………
തൃശൂര്‍
ഇരിങ്ങാലക്കുട – ഡോ.ആര്‍.ബിന്ദു
വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി
മണലൂര്‍ – മുരളി പെരുനെല്ലി
ചേലക്കര – കെ.രാധാകൃഷ്ണന്‍
ഗുരുവായൂര്‍ – അക്ബര്‍
പുതുക്കാട് – കെ.കെ. രാമചന്ദ്രന്‍
കുന്നംകുളം – എ.സി.മൊയ്തീന്‍
…………
പാലക്കാട് 
തൃത്താല- എം ബി രാജേഷ്
തരൂര്‍- പി.പി.സുമോദ്,
കൊങ്ങാട്- ശാന്തകുമാരി
ഷൊര്‍ണൂര്‍-പി.മമ്മിക്കുട്ടി
ഒറ്റപ്പാലം-പ്രേം കുമാര്‍
മലമ്പുഴ-എ.പ്രഭാകരന്‍
ആലത്തൂര്‍- കെ. ഡി. പ്രസേനന്‍
നെന്മാറ- കെ.ബാബു
…….
വയനാട്
മാനന്തവാടി- ഒ.ആര്‍ കേളു
ബത്തേരി- എം.എസ്.വിശ്വനാഥന്‍

…..
മലപ്പുറം

മലപ്പുറം –  പാലോളി അബ്ദുള്‍ റഹ്മാന്‍
തവനൂര്‍ – കെ.ടി.ജലീല്‍
പൊന്നാനി- പി.നന്ദകുമാര്‍
നിലമ്പൂര്‍-പി.വി.അന്‍വര്‍
താനൂര്‍-അബ്ദുറഹ്മാന്‍
പെരിന്തല്‍മണ്ണ- മുഹമ്മദ് മുസ്തഫ
കൊണ്ടോട്ടി-സുലൈമാന്‍ ഹാജി
മങ്കട- റഷീദലി
വേങ്ങര-ജിജി
വണ്ടൂര്‍- പി.മിഥുന
……
കോഴിക്കോട് 
പേരാമ്പ്ര – ടി.പി. രാമകൃഷ്ണന്‍
ബാലുശ്ശേരി : സച്ചിന്‍ ദേവ്
കോഴിക്കോട് നോര്‍ത്ത്-:തോട്ടത്തില്‍ രവീന്ദ്രന്‍
ബേപ്പൂര്‍: പി.എ.മുഹമ്മദ് റിയാസ്
തിരുവമ്പാടി – ലിന്റോ ജോസഫ്
കൊടുവള്ളി – കാരാട്ട് റസാഖ്
കുന്ദമംഗലം- പി.ടി.എ റഹീം
കൊയിലാണ്ടി – കാനത്തില്‍ ജമീല
………
കണ്ണൂര്‍ 
ധര്‍മ്മടം -പിണറായി വിജയന്‍
തലശേരി -എ എന്‍ ഷംസീര്‍
പയ്യന്നൂര്‍ -ടി ഐ മധുസൂധനന്‍
കല്യാശേരി -എം വിജിന്‍
അഴിക്കോട് -കെ.വി സുമേഷ്
പേരാവൂര്‍ – സക്കീര്‍ ഹുസൈന്‍
മട്ടന്നൂര്‍ -കെ.കെ.ഷൈലജ
തളിപറമ്പ് -എം.വി ഗോവിന്ദന്‍
……….
കാസര്‍കോട് 
ഉദുമ -സി.എച്ച്.കുഞ്ഞമ്പു
തൃക്കരിപ്പൂര്‍ -എം. രാജഗോപാല്‍