തമിഴ്‌നാട്ടില്‍ ആശുപത്രിയ്ക്ക് മുന്നില്‍ കോവിഡ് രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് രോഗികള്‍ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ മരിച്ചു. ജനറല്‍ ആശുപത്രിയ്ക്ക് മുന്നില്‍ ആംബുലന്‍സില്‍ അത്യാസന്നനിലയില്‍ 24 രോഗികളാണ് നാലു മണിക്കൂറോളം ചികിത്സ കാത്തു കിടന്നത്. ഡോക്ടര്‍മാര്‍ ആംബുലന്‍സിലെത്തി ചികിത്സ നല്‍കാന്‍ ശ്രമിച്ചെങ്കിലും നാലു പേര്‍ മരിച്ചു.

1200 കോവിഡ് കിടക്കയുള്ള ആശുപത്രിയില്‍ എല്ലാത്തിലും രോഗികളുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.