കോവിഡ് വായുവിലൂടെയും പകരുമെന്ന് എയിംസ് ഡയറക്ടറും

ന്യൂഡല്‍ഹി : കോവിഡ് വായുവിലൂടെയും പകരുമെന്ന് എയിംസ് ഡയറക്ടറും കോവിഡ് ദൗത്യസംഘാംഗവുമായ ഡോ. രണ്‍ദീപ് ഗുലേറിയ. അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ല. രോഗവ്യാപനം തടയാന്‍ സര്‍ജിക്കല്‍ മാസ്‌കോ ഡബിള്‍ ലെയര്‍ മാസ്‌കോ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും ഡോ.ഗുലേറിയ മുന്നറിയിപ്പ് നല്‍കി.

മെഡിക്കല്‍ പ്രസിദ്ധീകരണമായ ലാന്‍സെറ്റില്‍ കോവിഡ് വായുവിലൂടെ പകരുമെന്ന പഠനം പ്രസിദ്ധീകരിച്ചിരുന്നു. തുറസായ സ്ഥലങ്ങളെക്കാള്‍ അടച്ചിട്ട മുറികളില്‍ കോവിഡ് പകരാന്‍ സാദ്ധ്യത കൂടുതലാണ്. മുറികളിലെ ജനാലകള്‍ തുറന്നിടണമെന്നും വെന്റിലേഷന്‍ ഉറപ്പാക്കണമെന്നും ഗുലേറിയ അറിയിച്ചു. അടച്ചിട്ട മുറികളില്‍ രോഗബാധയുള്ള ഒരാളില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാന്‍ സാധ്യത കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി.