കേരളത്തില്‍ തീയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമെന്ന് സജി ചെറിയാന്‍

 

കേരളത്തില്‍ തീയേറ്ററുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കുന്നുവെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ് വരുന്നതിനാലും ആദ്യ ഡോസ് വാക്‌സിനേഷന്‍ തൊണ്ണൂറ് ശതമാനം കവിഞ്ഞതിനാലും ആണ് തീരുമാനം.

സംസ്ഥാനത്ത് സീരിയല്‍ –  സിനിമാ ചിത്രീകരണത്തിന് അനുമതിയുണ്ട്. മാത്രവുമല്ല കോളേജുകളും സ്‌കൂളുകളും തുറക്കാന്‍ ഒരുങ്ങുകയാണ്. അതുകൊണ്ടു തന്നെ തിയേറ്ററുകള്‍ തുറക്കുന്ന കാര്യവും ആലോചിക്കാം എന്നാണ് സര്‍ക്കാരിന്റെ നിലപാട്. ആരോഗ്യ വിദഗ്ധര്‍ അടക്കമുള്ളവരുമായി കൂടിയാലോചിച്ചതിന് ശേഷമേ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കൂ.

ആദ്യഘട്ട കോവിഡ് വ്യാപനത്തിന് ശേഷം തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു.രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ വീണ്ടും തീയേറ്ററുകള്‍ അടയ്ക്കുകയായിരുന്നു.
. സാമ്പത്തിക പ്രശ്‌നങ്ങള്‍ മറികടക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതി പ്രഖ്യാപിക്കണമെന്ന് തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.