തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി വോട്ട് വേണ്ടെന്ന് പറയാന്‍ കഴിയില്ല: രമേശ് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുരുവായൂരിലും തലശ്ശേരിയിലും ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരുടെയും വോട്ട് വേണ്ടെന്ന് പറയാന്‍ കഴിയില്ല. വോട്ട് വേണ്ടെന്ന് പറയുന്നത് നിഷേധാത്മക സമീപനാണ്.

തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപിക്ക് സ്ഥാനാര്‍ഥികളില്ല. ഇരുസ്ഥലത്തും ബിജെപി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയിരുന്നു.