കേരള, മഹാരാഷ്ട്ര ചീഫ് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ കേന്ദ്രത്തിന്റെ ഉന്നതതലയോഗം, കോവിഡ് വ്യാപനം ആശങ്ക

 

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ച് നില്‍ക്കുന്ന കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി കേന്ദ്ര ഉന്നതതലയോഗം വിളിച്ചു. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടക്കുക.

മൂന്നാം തരംഗം ഉണ്ടാകുമെന്ന് ഉണ്ടാകുമെന്ന ആശങ്കയില്‍ നില്‍ക്കെ
രാജ്യത്തെ കൊവിഡ് പ്രതിദിന വ്യാപനത്തിൽ 68 ശതമാനവും കേരളത്തിലാണ്. കേരളം കഴിഞ്ഞാല്‍ കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്.
ഇതിനാലാണ് രണ്ട് സംസ്ഥാനങ്ങളിലും ജാഗ്രത വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചന നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.