വയനാട്ടില്‍ മരംമുറി കേസില്‍ 34 കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്

വയനാട്: വയനാട്ടില്‍ മരംമുറി കേസില്‍ 34 കര്‍ഷകര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. വയനാട് മുട്ടില്‍ സൗത്ത് വില്ലേജിലാണ് സംഭവം. വാഴവറ്റ , ആവലാട്ടു കുന്ന് , കരിങ്കണ്ണിക്കുന്ന് , തുടങ്ങിയ പ്രദേശങ്ങളിലെ, 34 കര്‍ഷകരുടെ പേരിലാണ് വനംവകുപ്പ് കേസെടുത്തിട്ടുള്ളത്. ഇവരുടെ പേരിലുള്ള കാര്‍ഷിക ഭൂമിയിലുള്ള മരങ്ങളാണ് മുറിച്ചത്.

കൃഷി ഭൂമിയില്‍ നിന്നും വീട്ടി മരങ്ങള്‍ മുറിയ്ക്കാമെന്ന അവ്യക്തമായ ഉത്തരവിന്റെ മറവിലാണ് കേസിലെ രണ്ടാം പ്രതിയായ റോജി അഗസ്റ്റിന്‍ കര്‍ഷകരില്‍ നിന്ന് മരങ്ങള്‍ വാങ്ങിയത്. കൃത്യമായ രേഖകളില്ലാത്തതിനാല്‍ വനംവകുപ്പ് മരങ്ങള്‍ എറണാകുളത്തുവച്ച് പിടികൂടുകയായിരുന്നു.

വനം, റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെയാണ് മരംമുറി നടത്തിയത്. കര്‍ഷകര്‍ക്ക് കൃഷി ഭൂമിയിലെ മരം മുറിക്കാമെന്ന് കാണിച്ച് 2020 ഒക്ടോബര്‍ 24ന് ഇറങ്ങിയ, ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് മരംമുറിച്ചതെന്നായിരുന്നു ന്യായീകരണം.

Must see news