തിരുവനന്തപുരം: വിഴിഞ്ഞത്ത് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വള്ളം മറിഞ്ഞ് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൂന്തുറ സ്വദേശിയായ ഡേവിസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അടിമലത്തുറയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
കാണാതായ രണ്ടു പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. ശബരിയാര്, ജോസഫ് എന്നിവരെയാണ് കണ്ടെത്താനുള്ളത്.