ഞാൻ ബിജെപിയല്ല, സ്ഥാനാർഥിയുമാകേണ്ട: ബിജെപി സ്ഥാനാർഥിത്വത്തിൽ നിന്ന് യുവതി പിൻമാറി

ബംഗാളിൽ ബിജെപി സ്ഥാനാർഥിത്വത്തിൽ നിന്ന് യുവതി പിൻമാറി. ചൗരിംഗീ നിയമസഭാ സീറ്റിൽ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ച സിഖ മിത്രയാണ് പിൻമാറിയത്. കോൺഗ്രസ് നേതാവ് സോമൻ മിത്രയുടെ ഭാര്യയാണ് സിഖ. തന്റെ അനുമതിയില്ലാതെയാണ് പേര് പ്രഖ്യാപിച്ചതെന്നും താൻ മത്സരിക്കുന്നില്ലെന്നും സിഖ വ്യക്തമാക്കി

സുവേന്ദു അധികാരിയുമായുള്ള കൂടിക്കാഴ്ചയെ തുടർന്നാണ് താൻ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചത്. എന്റെ സമ്മതമില്ലാതെയാണ് പേര് പ്രഖ്യാപിച്ചത്. ഞാൻ ബിജെപിയിൽ ചേരുന്നുമില്ലെന്ന് സിഖ മാധ്യമങ്ങളോട് പറഞ്ഞു