കോവിഡ് ആണെങ്കിലും മലയാളികളുടെ ‘കുടി’ക്ക് കുറവില്ല, ഓണനാളുകളില്‍ ബെവ്‌കോയില്‍ റെക്കോഡ് വില്‍പന

 

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ ഓണം ആഘോഷിക്കാന്‍ മലയാളികള്‍ വാങ്ങിയത് റെക്കോഡ് മദ്യം.

ഓണനാളുകളില്‍ 750 കോടിയുടെ മദ്യവില്പനയാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ നടന്നത്.  ഏറ്റവും കൂടുതല്‍ വില്പന നടന്നത് ഒന്നാം ഓണത്തിനാണ്. 85 കോടിയുടെ വില്പനയാണ് അന്നുമാത്രം നടന്നത്.  ഏറ്റവും കൂടുതല്‍ മദ്യവില്പന നടന്നത് തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റിലാണ്. ഇവിടെ 1,04,00,000 രൂപയുടെ മദ്യവില്പന നടന്നു. സമീപകാലത്തെ ഏറ്റവും വലിയ വില്പനയാണ് ഇത്. കണ്‍സ്യൂമര്‍ഫെഡില്‍ ഏറ്റവും കൂടുതല്‍ വില്പന നടന്നത് കുന്നംകുളത്തെ ഔട്ട്‌ലെറ്റിലാണ്.

സംസ്ഥാനത്തെ മൂന്ന് ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം വിജയകരമാണെന്നും റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് ഉള്ളത്.

Must see news