ബെല്‍ജിയമില്‍ പ്രവൃത്തി ദിനങ്ങള്‍ നാലായി ചുരുക്കുന്നു

 

പ്രവൃത്തി ദിനങ്ങള്‍ നാലായി ചുരുക്കാന്‍ ബെല്‍ജിയം സര്‍ക്കാര്‍. സാമ്പത്തിക, തൊഴില്‍ മന്ത്രി പീയെറിയസ് ദെര്‍മാഗ്നയുടെ വക്താവാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ചയോ തിങ്കളാഴ്ചയോ ഉണ്ടാകുമെന്നാണ് സൂചന.

ആദ്യം ശുപാര്‍ശയായി വയ്ക്കുന്ന മാറ്റം വ്യവസായ, തൊഴില്‍ സംഘടനാ പ്രതിനിധികള്‍ക്ക് കൈമാറും. അവരുടെ അഭിപ്രായം കൂടി മാനിച്ചാകും നടപടി. ആറ് മാസത്തോളം ആണ് ഈ നടപടി നീണ്ടുനില്‍ക്കുക. ഇതിന് ശേഷം നിയമനിര്‍മാണം ഉണ്ടാകും. ഇതിനായി പുതിയ തൊഴില്‍ നിയമം തന്നെ നിര്‍മിക്കുന്നുണ്ട്. നിലവിലെ 38-40 മണിക്കൂര്‍ ജോലി സമയം ആഴ്ചയിലെ നാല് പ്രവൃത്തി ദിവസങ്ങളായി ചുരുക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം സഖ്യസര്‍ക്കാരിലെ മുഴുവന്‍ ഭരണകക്ഷികളും പിന്തുണയ്ക്കുന്നുണ്ട്.

Must see news