ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് അടുത്ത ചൊവ്വാഴ്ച വരെ ദുബൈയുടെ വിലക്ക്

 

ദുബൈ: ഇന്‍ഡിഗോ എയര്‍ലൈന്‍സിന് ദുബൈ അടുത്ത ചൊവ്വാഴ്ച വരെ വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്ന് ആര്‍ടിപിസിആര്‍ പരിശോധന കൂടാതെ യാത്രക്കാരെ ദുബൈയില്‍ എത്തിച്ചതിനാല്‍ ആണ് നടപടി.

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 48 മണിക്കൂറിലെ ആര്‍ടി പിസിആര്‍ പരിശോധനാ നെഗറ്റീവ് ഫലവും വിമാനത്താവളത്തിലെ റാപിഡ് പിസിആര്‍ പരിശോധനാ ഫലവും നിര്‍ബന്ധമാണ്.

വിമാനത്താവളങ്ങളിലെ റാപ്പിഡ് പിസിആര്‍ പരിശോധനാ സമയം നിലവിലെ നാല് മണിക്കൂറില്‍ നിന്ന് ആറ് മണിക്കൂറാക്കി ദുബൈ കഴിഞ്ഞ ദിവസം നീട്ടി നല്‍കിയിരുന്നു.