എറണാകുളം സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

എറണാകുളം സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഉപേക്ഷിച്ച നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ശുചിമുറി വൃത്തിയാക്കാന്‍ വന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടത്.

ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. പതിനേഴ് വയസ്സുള്ള പെണ്‍കുട്ടിയുടേതാണ് കുഞ്ഞ് എന്നാണ് അറിയുന്നത്. പെണ്‍കുട്ടിയെ പീഡിച്ചയാള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു.