മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​വി. ഗോ​പി​നാ​ഥ് പാ​ർ​ട്ടി വി​ട്ടു

പാ​ല​ക്കാ​ട്ടെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​വി. ഗോ​പി​നാ​ഥ് പാ​ർ​ട്ടി വി​ട്ടു. കോ​ൺ​ഗ്ര​സ് പ്രാ​ഥ​മി​ക അം​ഗ​ത്വം രാ​ജി​വെ​ച്ച​താ​യി ഗോ​പി​നാ​ഥ് സ്വ​ദേ​ശ​മാ​യ പെ​രി​ങ്ങോ​ട്ടു​കു​റു​ശി​യി​ൽ വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കോ​ൺ​ഗ്ര​സി​ന് വേ​ണ്ടി​യാ​ണ് ജീ​വി​തം ഇ​തു​വ​രെ ഉ​ഴി​ഞ്ഞു​വ​ച്ച​ത്. മന​സി​നെ ത​ള​ർ​ത്തു​ന്ന സം​ഭ​വ​ങ്ങ​ൾ പാ​ർ​ട്ടി​യി​ൽ ആ​വ​ർ​ത്തി​ക്കു​ന്നു. പാ​ർ​ട്ടി​യു​ടെ വ​ള​ർ​ച്ച​യ്ക്ക് ത​ട​സ​ക്കാ​ര​നാ​യി ഇ​നി ഞാ​ൻ ഉ​ണ്ടാ​കി​ല്ല. പ്ര​തീ​ക്ഷ ഇ​ല്ലാ​ത്ത യാ​ത്ര അ​വ​സാ​നി​പ്പി​ക്കാ​ൻ മ​ന​സ് പ​റ​യു​ന്നു​വെ​ന്നും ഗോ​പി​നാ​ഥ് പ​റ​ഞ്ഞു.

കോൺഗ്രസിനെ തന്റെ ഹൃദയത്തിൽ നിന്നിറക്കാൻ സമയമെടുക്കുമെന്നും അതിനാൽ തന്നെ ഭാവി നിലപാട് ആലോചിച്ച് മാത്രമേ തീരുമാനിക്കുകയുള്ളുവെന്ന് അദ്ദേഹം അറിയിച്ചു. ജില്ലയിലെ ഒരു പ്രവ‌ത്തകനെയും പാ‌ർട്ടി വിടാൻ പ്രേരിപ്പിക്കില്ലെന്നും ഒരു നേതാവിന്റെയും എച്ചിൽ നക്കുന്ന ശീലം തനിക്കില്ലെന്നും ഗോപിനാഥ് പറഞ്ഞു.