ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ പ്രവാസി മലയാളി മരിച്ചു

മസ്‌കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശി ബത്തക്ക കോളേത്ത് മുസ്തഫ(65)ആണ് മരിച്ചത്.

ബുധനാഴ്ച പ്രഭാത നമസ്‌കാരം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്ന മുസ്തഫയെ മത്ര ജിബ്രുവിലുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 38 വര്‍ഷമായി ഒമാനില്‍ ജോലി ചെയ്യുകയാണ് ഇദ്ദേഹം.