പഞ്ചാബില്‍ അടുത്ത ഭരണം ആംആദ്മിക്കെന്ന് സര്‍വ്വേ ഫലം

 

പഞ്ചാബില്‍ അടുത്ത ഭരണം ആം ആദ്മിക്കെന്ന് സര്‍വ്വേഫലം. കോണ്‍ഗ്രസിന് 28.8 ശതമാനം വോട്ടും എഎപിക്ക് 35.1 ശതമാനം വോട്ടും ആണ് ലഭിക്കുന്നത്. ശിരോമണി അകാലിദല്ലിന് 21.8 ശതമാനം വോട്ട് കിട്ടുമെന്നാണ് പ്രവചനം. ബിജെപിക്ക് ആകട്ടെ 7.3 ശതമാനം വോട്ടും ലഭിക്കും.

2022ലാണ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. എബിപി സീ വോട്ടര്‍ ഐഎഎന്‍എസ് സര്‍വ്വേ പോളാണ് ആം ആദ്മി പാര്‍ട്ടിക്ക് വിജയം പ്രവചിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ആകും തെരഞ്ഞെടുപ്പിലെ പ്രധാന എതിരാളികള്‍. ബിജെപിയും ശിരോമണി അകാലി ദളും ചേര്‍ന്ന എന്‍ഡിഎ സഖ്യത്തിന് കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിയില്ല.

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും നവജ്യോത് സിംഗ് സിദ്ധുവും തമ്മിലുള്ള പോര് ആം ആദ്മി പാര്‍ട്ടിക്ക് തുണയായി എന്നാണ് വിലയിരുത്തല്‍.