ദുബൈ എക്‌സ്‌പോയ്ക്ക് ഇനി ഒരു ദിനം മാത്രം, വര്‍ണാഭമായ ഉദ്ഘാടനചടങ്ങുകളുമായി തുടങ്ങും

 

ലോകശ്രദ്ധ നേടുന്ന എക്‌സ്‌പോ 2020ന് ഒക്ടോബര്‍ ഒന്ന് വെള്ളിയാഴ്ച തുടക്കമാകുമ്പോള്‍ വര്‍ണാഭമായ ഉദ്ഘാടനചടങ്ങുകള്‍ ആകും നടക്കുക. രാജ്യത്തെമ്പാടും തത്സമയ സ്ട്രീമിംഗ് സൗകര്യം ഒരുക്കുന്നുണ്ട്. ലോകത്തെവിടെ ഇരുന്നും തത്സമയ കാഴ്ചകള്‍ കാണാനാകും.

ഓണ്‍ലൈന്‍ വഴി എക്‌സ്‌പോ ടിക്കറ്റുകള്‍ കരസ്ഥമാക്കാം. പതിനെട്ട് മുതല്‍ 59 വയസ്സ് വരെയുള്ളവര്‍ക്കാണ് എന്‍ട്രന്‍സ് പാസ് ആവശ്യം. പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ക്കും അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രവേശനം സൗജന്യമാണ്. നിശ്ചയദാര്‍ഢ്യക്കാര്‍ക്കും ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കും. ഒരു ദിവസത്തെ ടിക്കറ്റിന് 95 ദിര്‍ഹവും മുപ്പത് ദിവസത്തെ ടിക്കറ്റിന് 195 ദിര്‍ഹവും ആറ് മാസത്തേക്ക് 495 ദിര്‍ഹവുമാണ്.