ഗുസ്തി താരം സുശീല്‍ കുമാറിന് ജയിലില്‍ പ്രത്യേക ഭക്ഷണം നല്‍കാന്‍ കോടതി ഉത്തരവ്

കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്ന ഗുസ്തി താരം സുശീല്‍ കുമാറിന് ജയിലില്‍ പ്രത്യേക ഭക്ഷണം നല്‍കാന്‍ കോടതി ഉത്തരവ്. സുശീലിന്റെ അഭിഭാഷകന്‍ പ്രദീപ് റാണ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സത്വീര്‍ സിങ് ലാംബ മുമ്പാകെ സമര്‍പ്പിച്ച പ്രത്യേക അപേക്ഷയിലാണ് ഉത്തരവ്. പ്രോട്ടീന്‍ കൂടിയ ഭക്ഷണവും സപ്ലിമെന്ററി ഫുഡും നല്‍കാനാണ് കോടതിയുടെ അനുമതി.

മേയ് 22നാണ് മുന്‍ ജൂനിയര്‍ ദേശീയ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണ കൊലപാതക കേസില്‍ സുശീല്‍ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. 23കാരനായ സാഗര്‍ ധന്‍ഖഡ് എന്ന സാഗര്‍ റാണയെ ന്യൂഡല്‍ഹിയിലെ ചത്രസാല്‍ സ്റ്റേഡിയത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മേയ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.