ഒരു കിലോഭാരം, 500 രൂപ; ചില്ലറക്കാരനല്ല ഈ ഭീമന്‍ ജിലേബി

ഒരു കിലോയോളം വരുന്ന ജിലോബിയോ? കേട്ടിട്ട് തന്നെ അദ്ഭുതം തോന്നുന്നു അല്ലേ? അതെ ഇന്‍ഡോറിലെ സറാഫ ബസാറിലാണ് ഭീമന്‍ ജിലേബിയുണ്ടാക്കിയത്. രൂപത്തിലും ഭാരത്തിലും മാത്രമല്ല വിലയിലും ഞെട്ടിക്കുന്നതാണ് ഈ ജിലേബി. ഒരെണ്ണത്തിന് 500 രൂപയാണ് വില.

സറാഫ ബസാറിലുള്ള ജയ് ഭോലെ ജിലേബി ഭണ്ഡാറിലാണ് ഭീമാകാരനായ ജിലേബി ഉണ്ടാക്കുന്നത്. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഈ കട 1988ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ 33 വര്‍ഷമായി രുചികരമായ ജിലേബികള്‍ ഇവിടെ ഉണ്ടാക്കുന്നു.

കൃത്രിമമായ നിറങ്ങള്‍ ചേര്‍ക്കാതെയാണ് ഭീമന്‍ ജിലേബിയുണ്ടാക്കുന്നത്. ഫുഡി ഇന്‍കാര്‍ണേറ്റ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ജിലേബി ഉണ്ടാക്കുന്ന വീഡിയോ പങ്കുവച്ചിട്ടുണ്ട്. 1.2 മില്യണ്‍ പേരാണ് ജിലേബി വീഡിയോ കണ്ടിരിക്കുന്നത്.