ഇന്ത്യയില്‍ പുതുതായി 22,842 പേര്‍ക്ക് കൂടി കോവിഡ്

രാജ്യത്ത് 22,842 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ പ്രതിദിന കോവിഡ് രോഗബാധയിൽ 6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് കേരളത്തിലാണ്. കേരളത്തിൽ ഇന്നലെ 13,217 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. അതേസമയം സംസ്ഥാനത്ത് കോവിഡ്  നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കാൻ തീരുമാനമായി.  അതുകൂടാതെ വിവാഹങ്ങളിൽ 50 പേർക്ക് പങ്കെടുക്കാനും അനുമതി നൽകിയിട്ടുണ്ട്. ഒക്ടോബർ 18 മുതൽ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച വിദ്യാർഥികൾക്ക് കോളേജുകളിൽ പോകാം.

തമിഴ്നാട്ടിൽ 1,578 പേർക്ക് കൂടിയാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോട് കൂടി തമിഴ്നാട്ടിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26,66,964 ആയി. കൂടാതെ കോവിഡ് രോഗബാധയെ തുടർന്ന് 24 പേർ മരണപ്പെടുകയും ചെയ്തു. രാജ്യതലസ്ഥാനത്ത് 33 പേർക്ക് മാത്രമാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഒരാൾ മരിക്കുകയും ചെയ്തു.